ജയ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന പാകിസ്താൻ പൗരൻ സഹതടവുകാരുമായി ഉണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ സിയാൽകോട്ട് സ്വദേശി ഷക്കീറുള്ള (50) ആണ് മരിച്ചത്. സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ടുചെയ്തു.
Comments