സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരപ്പനങ്ങാടി ഹാർബറിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
Comments