ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി കുറിച്ചു . പണ്ടാര അടുപ്പില്‍ രാവിലെ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക്തൂക്കം കുറിച്ചത് . നിവേദ്യം ഉച്ചക്ക് രണ്ടേകാലോടെ സമര്‍പ്പിക്കുകയും ചെയ്തു . പൊങ്കാലക്ക് ആയിരക്കണക്കിന് ഭക്തരാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് എത്തിയത്.
നിരവധി ഭക്തരാണ് ആറ്റുകാല്‍ ദേവിയെ പൊങ്കാല സമര്‍പ്പണത്തിന് മുന്നോടിയായി കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയത് . പൊങ്കാല സമര്‍പ്പണം കഴിഞ്ഞതോടെ നഗരസഭ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു .
Comments