സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗോണിന്റെ ഗോഡൗണ്ണില്‍ വന്‍ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത് .
തീ പടരുന്ന സമയത്ത് ഏകദേശം 28 തൊഴിലാളികള്‍ ഈ ഗോഡൗണ്ണില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കെറ്റിട്ടില്ല. ആറു നിലകളുള്ള ഈ ഗോഡൌണ്ണിന്റെ അഞ്ച് നിലകളും പൂര്‍്ണമായും കത്തി നശിച്ചു. രണ്ട് മണിക്കൂര്‍ 18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്.
Comments