പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തള്ളി. ഒരു തെളിവുമില്ലാതെ ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. 'സ്ഥിരതയ്ക്കുവേണ്ടി നീങ്ങുന്ന വേളയില്‍ പാകിസ്ഥാന്‍ എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെങ്ങനെ ഞങ്ങള്‍ക്ക് നേട്ടമാകും?' തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍, ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പ്രത്യാക്രമണം ഉണ്ടാവുകതന്നെ ചെയ്യും.
യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്, എന്നാല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നത് ദൈവത്തിനുമാത്രമേ അറിയൂ. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെമാത്രമേ പരിഹരിക്കാനാകൂ. ഏത് അന്വേഷണത്തിനും ഞങ്ങള്‍ തയ്യാറാണ്. ഭീകരാക്രമണത്തില്‍ പാക് വംശജരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ഹാജരാക്കുകയാണെങ്കില്‍ ഉറപ്പായും നടപടിയെടുക്കും- ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
Comments