പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയക്കേസില്‍ കൂടുതല്‍ പേര്‍ ഇന്ന് അറസ്റ്റിലായേക്കും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാനും സാധ്യതയുണ്ട്.
കേസിലെ മറ്റൊരു പ്രതിയും കൊലപാതകം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജ്ജിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിയായ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടിടുണ്ട്.
കൊല്ലാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ കല്യോട്ടെ ശാസ്ത ഗംഗാധരന്‍ നായരുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റില്‍നിന്നാണ് രക്തംപുരണ്ട ആയുധങ്ങള്‍ അന്വേഷണ ഉദ്യോഗസഥര്‍ കണ്ടെടുത്തത്.
Comments