അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് ഇന്ന് മഹാരാഷ്ട്രയില്‍ തുടക്കമാകും.നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് മാര്‍ച്ച് നടക്കുക.കര്‍ഷകര്‍ നടത്തുന്ന രണ്ടാം ലോങ് മാര്‍ച്ചാണിത്.കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യത്തെ ലോങ് മാര്‍ച്ച് .എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദ്ധാനങ്ങളൊന്നും പാലിച്ചില്ല എന്നതിനാലാണ് രണ്ടാം ലോങ് മാര്‍ച്ച് നടത്തുന്നത്.സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ബുധനാഴ്ച മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നാസിക്കിലെത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞിരുന്നു.ഇവരെ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.എന്നാല്‍ മാര്‍ച്ചില്‍ നിന്ന് പിന്നോട്ട് പോവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് ഇവരുടെ നിലപാട്.ഒരു ലക്ഷം പേരാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്.കഴിഞ്ഞത്തവണ അരലക്ഷം പേരായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തത്.ഇന്ന് തുടങ്ങുന്ന മാര്‍ച്ച് 27ാം തിയ്യതി അവസാനിക്കും.മഹാരാഷ്ട്ര നിയമസഭയുടെ മുമ്പിലായിരിക്കും മാര്‍ച്ച് അവസാനിക്കുക.
Comments