ബിജെപി രാജ്യ സഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെ എം ആർ എല്ലിന്‍റെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി എം പി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാൻഡ് അംബാസഡർ ആകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടയിൽ കെ എം ആർ എല്ലിന്‍റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു.
Comments