പുൽവാമ ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താൻ. ചില സൂചനകളുടെ അടിസ്ഥാനത്തിൽ സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാൻ ആശുപത്രികൾക്ക് പാകിസ്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് അവർ കരുതുന്നത്.
Comments