ഹര്‍ത്താലിനെതിരെ കര്‍ശന നടപടികളുമായി കേരള ഹൈക്കോടതി. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനും ഇതേ നിര്‍ദേശങ്ങള്‍ ബാധകമാണ് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കര്‍മസമിതി നേതാക്കളായ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍, ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല തുടങ്ങിയവരും നഷ്ടപരിഹാരം നല്‍കേണ്ടി വരും.
Comments