മിന്നൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ഹര്‍ത്താലിനോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ ഒരുപാട് കേസ് ഉൾപ്പെട്ടിട്ടുണ്ട്. അതിൽ പ്രതി ചേര്‍ക്കണം എന്നാണ് കോടതി പറയുന്നത്. മിന്നൽ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദമായ വിശദീകരണം എഴുതി നൽകി കോടതിയെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു വിശദാകരണം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കോടതി നടപടി രാഷ്ട്രീയമായ തിരിച്ചടിയല്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു
Comments