ലാവ്ലിൻ കേസിൽ സുപ്രീംകോടതി ഏപ്രിൽ മാസത്തിൽ അന്തിമവാദം കേൾക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വിശദമായി വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചു. ലാവ്ലിൻ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നും തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
Comments