പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഇടത്ത് പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 63 സെന്‍റിമീറ്റര്‍ നീളവും, 3 സെന്‍റിമീറ്റര്‍ വീതിയും ഉള്ള വാളാണ് കണ്ടെത്തിയത്. കേസിലെ നാലാം പ്രതി അനിൽകുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ കണ്ടെത്തിയത്. പ്രതികൾ കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.തൊട്ടപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളമില്ലാത്ത തോട്ടിലിട്ട് വസ്ത്രങ്ങൾ കത്തിച്ചതും കണ്ടെത്തി
Comments