ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വന്‍ തീപ്പിടുത്തം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ആളപായമില്ല. ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള ജനറേറ്റര്‍ തീപ്പിടിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് ആശുപത്രിയിലുള്ളവരും നഗരവാസികളും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ സ്തബ്ധരായി. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. തീപ്പിടുത്തത്തില്‍ സമീപത്തെ ബ്ലോക്ക് മുഴുവനായും കത്തിനശിച്ചു. ഇവിടെയുണ്ടായിരുന്ന രോഗികളെ ആശുപത്രി ജീവനക്കാരും നാട്ടുകാരും മറ്റിടങ്ങളിലേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Comments