പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി കെ. സുധാകരൻ. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ലെന്നും കെ. സുധാകരൻ വിമർശിച്ചു. കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ശാസ്താ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുൻകൂട്ടി വീടുപൂട്ടി സ്ഥലംവിട്ട ആളോട് പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാൻ പോലീസിന് സാധിച്ചില്ലെങ്കിൽ ഈ പണിനിർത്തി പോലീസ് പോകണമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു
Comments