പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താൽപര്യത്തോട് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലായെന്ന് പി.കരുണാകരൻ എം.പി പറഞ്ഞത് ശുദ്ധനുണയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments