കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച അര്‍ദ്ധരാത്രി 100 കമ്പനി അര്‍ദ്ധസൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെയുണ്ടായ സൈന്യത്തിന്റെ നടപടിക്കു പിന്നാലെയാണ് സേനയെ ശ്രീനഗറിലെത്തിച്ചത്.
പുല്‍വാമ തീവ്രവാദാക്രമണത്തെതുടര്ന്ന് വിഘടന വാദികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പൊലീസ് നേരത്തെ പിന്‍വലിച്ചിരുന്നു. വിഘടനവാദികളെ അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടന്നിരുന്നു. റെയ്ഡിനിടെയാണ് വിഘടനവാദി നേതാവ് യാസിന് ജമ്മു കശ്മീര്‍ പൊലീസ് മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഹാമിദ് ഫയാസ് ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് ശ്രീനഗറിലേക്ക് 100 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി വിമാനമാര്‍ഗം അയച്ചതെന്നാണ് സൂചന.
Comments