ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തതെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം. ഇന്നലെയാണ് മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായത്. വൈറ്റില,കടവന്ത്ര,മരട്,എം.ജി റോഡ്,അമ്പലമുക്ക് പ്രദേശങ്ങളിലെല്ലാം പുക വ്യാപിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതാണ് നഗരത്തെ പുകമയമാക്കിയത്.
തരം തിരിക്കാത്ത മാലിന്യ കൂമ്പാരത്തിലാണ് തീപിടുത്തമുണ്ടായത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്പ്പറേഷന് പരാതി നല്‍കും.അഞ്ച് മണക്കൂറിലധികം സമയമെടുത്താണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന അഗ്നിശമനസേന അഞ്ച് മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.
Comments