മലയാള ചലച്ചിത്ര പരസ്യ സംവിധായിക നയന സൂര്യന്‍ അന്തരിച്ചു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു. വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ ഒരു ഫ്‌ലാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിയാണ്.
ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
Comments