പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമാധാനത്തിന് ഒരു അവസരം നൽകു എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ കൃത്യമായ തെളിവുകൾ നൽകിയാൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കൾ തീർച്ചയായും പഠാന്റെ മകനാണെങ്കിൽ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ.
Comments