മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പിബി അബ്ദുള്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. കള്ളവോട്ടുകള്‍ നടന്നുവെന്ന് ആരോപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയ പശ്ചാത്തലത്തില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായി. 2011ലും 2016 ലും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സുരേന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു
Comments