കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ പ്രധാനമന്ത്രി നടത്തിയ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാനദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്ന് ബി എസ് പി നേതാവ് മായാവതി ട്വിറ്ററില്‍ ചോദിച്ചു .
കുംഭമേളയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മായാവതി ഒളിയമ്പുമായി മോദിക്കെതിര തിരിഞ്ഞത്. നേരത്തെ പ്രധാനമന്ത്രിയുടെ ഗംഗാസ്‌നാനത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതു കൊണ്ട് തീരുമോയെന്നും മായാവതി ചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി പറഞ്ഞു.
Comments