സ്വകാര്യവല്‍ക്കരിക്കാന്‍ ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിക്ക് അഞ്ച് വിമാനത്താവളവും ലഭിച്ചത് ദുരൂഹമാണ്. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം തീരെ ഇല്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങളെല്ലാം ഏല്‍പ്പിച്ചുകൊടുക്കാന്‍ ഉയര്‍ന്ന തലത്തില്‍ നീക്കം നടന്നതായി സംശയിക്കണം.
ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനിക്ക് മുന്‍പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയതു തന്നെ അദാനിയെ സഹായിക്കാനാണെന്ന് വ്യക്തമാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ അഹമദാബാദ്, ലഖ്‌നോ, ജയ്പൂര്‍, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ലേലത്തില്‍ വെച്ചത്. കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരും സിപിഐ എമ്മും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments