You are Here : Home / News Plus

അതിർത്തി കനത്ത ജാഗ്രതയിൽ

Text Size  

Story Dated: Tuesday, February 26, 2019 04:57 hrs UTC

പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാൻ ഇപ്പോൾ വെടിവെപ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാകിസ്ഥാനും ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.