എടവണ്ണയില്‍ ബസ് മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി ഫര്‍ഷാദ്(20), ഗൂഡല്ലൂര്‍ ഓവാലി സ്വദേശികളായ വകയില്‍ ഫാത്തിമ (66), സുബൈറ(40) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കുണ്ടുതോട് സിഎന്‍ജി റോഡില്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ്സ് ബൈക്ക് യാത്രകാരനായ ഫര്‍ഷാദിനെ ഇടിച്ച ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നിലമ്പൂര്‍ പീവിസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഫര്‍ഷാദ്. സംഭവ സ്ഥലത്ത് തന്നെ മരണം സഭവിച്ചിരുന്നു. ബസിലെ മുന്‍വശത്തെ സൈഡ് സീറ്റിലായിരുന്നു ഫാത്തിമയും സുബൈറയും ഇരുന്നത്. രണ്ടു പേരെയും മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments