രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്.ഈ മണ്ണില്‍ തൊട്ട് സത്യം ചെയ്യുകയാണ്. ഈ രാജ്യം ഇല്ലാതാകാന്‍ വിട്ടുകൊടുക്കയില്ല. ആരുടെ മുന്നിലും തലകുനിക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കില്ല. ഇത് ഭാരത മാതാവിനോടുള്ള തന്റെ പ്രതിജ്ഞയാണ്. നിങ്ങളുടെ അഭിമാനം താന്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
Comments