ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥത ചര്‍ച്ചക്ക് മുന്‍കൈ എടുക്കാമെന്ന് സുപ്രിം കോടതി. ഒരു ശതമാനം എങ്കിലും വിജയ സാധ്യത ഉണ്ടെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി. കേസ് എട്ടാഴ്ചത്തേക്ക് മാറ്റി. അതിനുള്ളില്‍ കേസ് രേഖകളുടെ വിവര്‍ത്തനം പരിശോധിച്ച് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ മധ്യസ്ഥതയ്ക്കുള്ള ശ്രമം നേരത്തെ നടത്തി പരാജയപ്പെട്ടതാണെന്ന് രാം ലല്ലയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ പറഞ്ഞു. സുന്നീ വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍ മധ്യസ്ഥതയ്ക്കുള്ള കോടതിയുടെ നീക്കത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. വിശാല താല്‍പര്യങ്ങള്‍ക്കു വഴങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ധവാന്‍ കോടതിയെ അറിയിച്ചു.
മധ്യസ്ഥ ശ്രമത്തിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂ എങ്കിലും അത് ഉപയോഗപ്പെടുത്തണമെന്നു കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലുള്ളതായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
Comments