പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇന്ത്യയുടെ വ്യോമാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്‌നൂര്‍, നൗഷേര, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഖ്‌നൂര്‍, നൗഷേര, കൃഷ്ണ ഘാട്ടി സെക്ടറുകളിലേക്ക് പാക് സൈന്യം മോട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
Comments