ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവയ്ക്കാൻ കോൺഗ്രസ് തയ്യാറായത്. അതിര്‍ത്തിയിൽ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല വിശദീകരിച്ചു.
Comments