അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡിഗഡ്, കുളുമണാലി, കാണ്‍ഗ്രാ, ഷിംല, പിതോരാഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്.
ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
Comments