ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്ന പാകിസ്ഥാനം വാദം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഒരു പൈലറ്റിനെ കാണാനില്ലെന്നും, പൈലറ്റ് തങ്ങളുടെ കൈവശമാണെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നതായും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ തങ്ങള്‍ അറസ്റ്റ് ചെയ്തുവെന്ന് പാകിസ്ഥാന്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള അഭിനന്ദിന്റേതാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് രവീഷ് കുമാര്‍ പറഞ്ഞു.
Comments