തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോൺ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന അടക്കമുള്ള കേന്ദ്രസേനകളുടെ സഹായം തേടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് ഗുരുഡിൻ.റെയിലൽവേ സർവേയുടെ ആവശ്യത്തിനു വേണ്ടിയാണോ ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
Comments