രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി (ന്യായ്) യെ രൂക്ഷഭാഷയിൽ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ 'ചന്ദ്രനെ' വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസെന്നായിരുന്നു രാജീവ് കുമാറിന്‍റെ വിമർശനം.
Comments