പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോർജ് ചർച്ച നടത്തി. പത്തനംതിട്ടയിലെ വിജയത്തിന് പി.സി.ജോർജിന്റെ സഹകരണം അനിവാര്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പി.സി.ജോർജിനെ എൻഡിഎയിലേക്കെത്തിക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപിയോട് സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു.
Comments