കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒന്നാം മണ്ഡലമായ അമേഠിയിൽ ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയും റാലിയും. അമേഠിയിലും റായ്ബറേലിയിലുമടക്കം മൂന്ന് ദിവസത്തെ പ്രചാരണ പരിപാടികൾക്കാണ് പ്രിയങ്ക യുപിയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഫൈസാബാദ് മുതൽ അയോധ്യവരെയുള്ള 50 കിലോമീറ്റർ റോഡ് ഷോയാണ് പ്രിയങ്കയുടെ സന്ദർശനത്തിൽ ശ്രദ്ധേയമാവുക. യുപിയിലെ സുപ്രധാന ക്ഷേത്രങ്ങളിലും അവർ സന്ദർശനം നടത്തുന്നുണ്ട്. പ്രിയങ്കയുടെ ക്ഷേത്ര സന്ദർശനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
Comments