കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കമായി. യുപിയിലെ മീററ്റിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. തന്റെ സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും മോദി വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞ സർക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാൻ കാവൽക്കാരന് മാത്രമേ സാധിച്ചുള്ളുവെന്ന് മോദി പറഞ്ഞു.
Comments