അനിശ്ചിതത്വം ആറാം ദിവസത്തിലേക്ക് കടക്കവേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന സൂചനകളാണ് ഹൈക്കമാൻഡിൽ നിന്നും പുറത്തുവരുന്നത്. വയനാട്ടിൽ രണ്ടിലൊന്ന് തീരുമാനിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ഘടകകക്ഷികളും രംഗത്തു വന്നു. വൈകിട്ട് നാലരക്ക് രാഷ്ട്രീയസമിതി യോഗം ചേരുന്നുണ്ട്. ഇതിന് മുമ്പ് കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
Comments