കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നും അതുണ്ടായാൽ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതിനിടെ ഇടതുപക്ഷത്തിനെതിരെ മുന വച്ച ആരോപണവും മുല്ലപ്പള്ളി നടത്തി. രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments