വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയതായും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് മത്സരിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി സ്വീകരിച്ച നിലപാട്.
ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്ന സാഹചര്യത്തില്‍ ശക്തനായ നേതാവിനെ നിര്‍ത്താനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി തിരിച്ചെടുക്കുമെന്നാണ് വിവരം.
Comments