ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമ കശ്മീരിലെ കിഷ്ത്വാറിൽവച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഗാർഡും കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെൽത്ത് സെന്ററിൽ വച്ചാണ് ശർമയ്ക്കും സുരക്ഷാ ഗാർഡിനും നേരെ ഭീകരരർ വെടിവെപ്പ് നടത്തിയത്. ഗുരുതരമായ പരിക്കേറ്റ ശർമയെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ജമ്മു മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments