ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. അമ്മ രാജമ്മാളിനെയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിചാരണക്കോടതിയുടെ ഈ വിധിയാണ് ഹൈക്കോടി റദ്ദാക്കിയത്.
Comments