ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക് അസ്ക്വിത് സ്മൃതി കുടീരത്തില്‍ എത്തിയത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയും ബ്രിട്ടനും ഇപ്പോഴും തുടരുന്ന നല്ല ബന്ധത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments