തെരഞ്ഞെടുപ്പ് ചട്ടംലഘിച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിച്ച് സുപ്രീംകോടതി. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ബിഎസ്പി ലീഡര്‍ മായാവതിക്കും എസ് പി സ്ഥാനാര്‍ത്ഥി അസംഖാനും ബിജെപി ലീഡര്‍ മനേകാ ഗാന്ധിക്കുമെതിരെയുള്ള നടപടികളാണ് സുപ്രീംകോടതി ശരിവച്ചത്. ചട്ടംലംഘിച്ചവര്‍ക്കെതിരെ നടപടി തുടരാനും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം നല്‍കി. അതേസമയം സുപ്രീംകോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിക്കുകയും ചെയ്തു. കമ്മീഷന് അധികാരങ്ങൾ ലഭിച്ചതായി തോന്നുന്നുവെന്നും കമ്മീഷൻ അധികാരങ്ങളിലേക്ക് ഉണർന്നുവെന്നും കോടതി പറഞ്ഞു
Comments