മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശികളായ സബീറലി, സൈദുൽ ഖാൻ, സാദത്ത് എന്നിവരാണ് മരിച്ചത്.
Comments