തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് പണം പിടിച്ച സംഭവത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്‍. വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചെന്ന് കമീഷന്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്‍റെ ഓഫിസില്‍നിന്ന് രേഖയില്ലാത്ത പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ദുരൈ മുരുകന്‍റെ മകനാണ് കതിര്‍ ആനന്ദ്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തത്.
Comments