മോദിയെപ്പോലെ മൻ കി ബാത്തിനല്ല താൻ വയനാട്ടിലെത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവർത്തിക്കാനുമാണ് താൻ എത്തിയതെന്ന് സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. വയനാട്ടുകാർക്കൊപ്പം എക്കാലവും താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments