മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ്. ആറ്റിങ്ങൽ പൊലീസാണ് ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവൻകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments