കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. സ്ത്രീകളെയും യുവാക്കളെയും പിന്തുണക്കുന്ന പാർട്ടിയാണ് ശിവസേനയെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നത്. തന്നെ അപമാനിച്ചവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് പ്രിയങ്ക ചതൂർവേദി പത്രസമ്മേളനത്തിലും ആവർത്തിച്ചു. അതേസമയം കോൺഗ്രസ് സീറ്റ് നിഷേധിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന ആരോപണങ്ങൾ പ്രിയങ്ക തള്ളി.
Comments