പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്‍റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നതെന്നും, ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിമർശിച്ചു. ശബരിമലയിൽ സംഘർഷമുണ്ടാക്കിയതിനാണ്, അല്ലാതെ ദൈവനാമം ഉച്ചരിച്ചതിനല്ല പലർക്കുമെതിരെ കേസെടുത്തത്. ലാവലിൻ അഴിമതി പേരെടുത്ത് പരാമർശിച്ചതിന്, തന്നെ കുറ്റ വിമുക്തനാക്കിയതാണെന്നും, എന്നാൽ റഫാൽ കേസിൽ മോദി കുറ്റാരോപിതനായി നിഴലിൽ നിൽക്കുകയാണെന്നും പിണറായി തിരിച്ചടിച്ചു.
Comments