വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ബിജെപിയെ ചെറുക്കാനാണ് സഖ്യത്തിന് ശ്രമിച്ചതെന്നും എന്നാൽ കോൺഗ്രസ് അതിന് തയ്യാറായില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി. സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്നും മനീഷ് സിസോദിയ വിമർശനമുന്നയിച്ചു.
Comments